എൻ എസ് എസ് സംഘ് പരിവാർ പക്ഷത്തേക്കോ?

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് അറിയിച്ചു.

ബുധനാഴ്ച എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം.

ഇത് സംബന്ധിച്ച നിര്‍ദേശം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാന്‍ പാടില്ല

കഴിഞ്ഞ ദിവസം ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും എന്‍എസ്എസ് പറഞ്ഞിരുന്നു.

എൻ എസ് എസ് പ്രസ്താവന :

എന്നാൽ എന്‍എസ്എസിന്റെ ആവശ്യത്തെ നിസ്സാരവത്കരിക്കുന്ന പ്രിതികരണങ്ങൾ മാത്രമാണ് ഉണ്ടായത് എന്നത് കൊണ്ടാണ് മറ്റു പ്രിതിഷേധ പരിപാടികളിലേക്ക് എൻ എസ് എസ് കടക്കുന്നത്

നിയമസഭാ സ്‌പീക്കർക്കെതിരെയും സർക്കാരിനെതിരിയും പരസ്യ സമരത്തിന് തുടക്കം കുറിക്കുന്ന എൻ എസ് എസ്സിന്റെ ഡയറക്ടർ ബോർഡിൽ ഭരണകക്ഷി നേതാവും നിയമസഭാ അംഗവുമായ ശ്രീ ഗണേഷ് കുമാർ കൂടി ഉണ്ട് എന്നതു ശ്രദ്ധേയം.

One thought on “എൻ എസ് എസ് സംഘ് പരിവാർ പക്ഷത്തേക്കോ?

Leave a Reply

Your email address will not be published. Required fields are marked *