[slick_weather]
13
December 2018

കാര്‍ത്തിയുടെ 18-മത്തെ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി

ചെന്നൈ:കാർത്തി നായകനായി അഭിനയിക്കുന്ന 18- മത്തെ പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പൂജയോടെ ആരംഭിച്ചു.

https://mail.google.com/mail/u/0/#inbox/FMfcgxvzMBpBBdbvwQlDWkNvQtGdGxGZ?projector=1&messagePartId=0.9

മാനഗരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ പേരിടാ ചിത്രത്തില്‍ മലയാളി നടന്‍ നരേന്‍ നായക തുല്യമായ മര്‍മ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് പ്രത്യേകതയാണ് .

‘ജോക്കര്‍’ , ‘ധീരന്‍ അധികാരം ഒന്ന് ‘, ‘ അരുവി ‘, സൂര്യയുടെ ‘ എൻ ജി കെ ‘ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേർസും എഴുപതുകളിലും എൺപതുകളിലും ‘വണ്ടി ചക്രം’ , ‘ റോസാപൂ റവിക്കൈക്കാരി’ , ‘ചിന്ന തമ്പി പെരിയ തമ്പി’ , ‘അണ്ണാനഗര്‍ മുതല്‍ തെരു ‘ തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍ നിര്‍മ്മിച്ച വിവേകാനന്ദാ പിക്ചേർസും ചേർന്നു നിർമ്മിക്കുന്ന ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍ രമണാ ,ജോര്‍ജ്ജ് മരിയാന്‍ എന്നിവരാണ് .

ആദ്യന്തം ത്രില്ലറായ ചിത്രത്തില്‍ എഴുപതു ശതമാനം ആക്ഷന്‍ രംഗങ്ങളാണെന്ന് സംവിധായകന്‍. അൻപറിവാണ് സ്റ്റണ്ട് മാസ്റ്റർ.

‘വിക്രം വേദ’യിലൂടെ ശ്രദ്ധേയനായ സി.എസ് .സാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു . സത്യന്‍ സൂര്യനാണ് ഛായാഗ്രാഹകൻ. ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.

സി .കെ .അജയ് കുമാര്‍ ,പി ആര്‍ ഒ