[slick_weather]
09
February 2019

രാജ്യത്തെ 15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ 15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് 6000 രൂപയുടെ സഹായം പ്രഖ്യാപിച്ചപ്പോഴാണ് വന്‍കിട വ്യവസായികളുടെ കടം എഴുതി തള്ളിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഓഫീസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകള്‍ കൂടുതലായി പുറത്തുവരികയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും രാഹുല്‍ ആവര്‍ത്തിച്ചു.കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വീണ്ടും മോദിക്കെതിരെ രംഗത്ത് എത്തിയത്.