[slick_weather]
31
August 2018

മോഹന്‍ദാസിനെ ‘മഹാത്മ ഗാന്ധി’യാക്കിയത് ദക്ഷിണാഫ്രിക്ക; നരേന്ദ്ര മോഡി

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ജൊഹാനസ്ബര്‍ഗ്ഗില്‍ ഉജ്ജ്വല സ്വീകരണം. മഹാത്മ ഗാന്ധിക്കും നെല്‍സണ്‍ മണ്ടേലയ്ക്കും ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണ് ഈ സന്ദര്‍ശനം.

കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും മോഡി പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, ഗാന്ധിജിയെ ട്രെയിനില്‍നിന്ന് പുറത്താക്കിയതിന്റെ ഓര്‍മ പുതുക്കുന്നതിനായി പീറ്റര്‍മാരിട്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ഗാന്ധിജി താമസിച്ചിരുന്ന ഫീനിക്സ് സെറ്റില്‍മെന്റും മോഡി സന്ദര്‍ശിക്കുന്നുണ്ട്.

കൂടാതെ, ദക്ഷിണാഫ്രിക്കയിലെ വ്യവസായികളുമായി മോഡി പ്രിട്ടോറിയയില്‍ കൂടിക്കാഴ്ച നടത്തി. വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് മികച്ച അവസരമാണെന്ന് മോഡി പറഞ്ഞു.

ഇന്ത്യ 8 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയാണ് മുന്നോട്ട് നീങ്ങുന്നത്. 2022 ആകുമ്പോള്‍ ഇന്ത്യയില്‍ 500 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോഡി പറഞ്ഞു.